പത്തനാപുരം: കാണാതായ യുവാവിന്റെ മൃതദേഹം കല്ലടയാറ്റിൽ കണ്ടെത്തി. പത്തനാപുരം പിടവൂര്‍ കൊണ്ടൂര്‍ വീട്ടില്‍ ജനാര്‍ദനന്‍നായര്‍-രാധാമണി ദമ്പതികളുടെ മകന് മഹേഷ് ജി. നായരാണ് (38) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ മഹേഷിനെ കാണാനില്ലായിരുന്നു. വ്യാഴാഴ്ച പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപത്തെ പിടവൂര്‍ കുളത്തിൻകടവില് വസ്ത്രവും ചെരുപ്പും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആറ്റില്‍ തിരച്ചില്‍ നടത്തിയത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് അന്വേഷണം നടത്തിയത്. വ്യാഴാഴ്ച ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തിരച്ചില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ച കൊല്ലത്തുനിന്ന് സ്കൂബ ടീം എത്തിയിരുന്നു. ഒഴുകിപ്പോകുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനായ മഹേഷ് ഏറെക്കാലം വിദേശത്തായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. പടം....മഹേഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.