കിളിമാനൂർ: ഇരു കണ്ണുകളുടെയും കാ ഴ്ച പൂർണമായും നഷ്ടമായ ഗൃഹനാഥൻ ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി സുമനസ്സുകളുടെ സഹായം തേടുന്നു. മടവൂർ, നടുവത്തേല ബിജി വിലാസത്തിൽ എസ്. മോഹനക്കുറുപ്പ് (64) ആണ് ചികിത്സയിലുള്ളത്. സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന ഇദ്ദേഹം 2009 മുതൽ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. 2019 ൽ ക്ഷയരോഗബാധിതനായി. ഇതിന് മരുന്നുകഴിച്ചുവരവേയാണ് കാഴ്ച നഷ്ടപ്പെടുന്നത്. ഇരുകണ്ണുകൾക്കും കാഴ്ച നഷ്ടമായതോടെ ജോലിക്ക് പോകാൻ കഴിയാതായി. ആകെയുണ്ടായിരുന്ന പുരയിടവും വീടും വിറ്റാണ് ഇതുവരെ ചികിത്സ നടത്തിവന്നത്. ഇപ്പോൾ ഭാരിച്ച കടത്തിൽ വാടകവീട്ടിലാണ് താമസം. മരുന്നുകൾക്ക് മാത്രമായി മാസം 10,000ത്തോളം രൂപ വേണം. ശസ്ത്രക്രിയ നടത്തിയാൽ കാഴ്ച തിരികെകിട്ടുമെന്ന് തിരുനെൽവേലി കണ്ണാശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി അഞ്ച് ലക്ഷം രൂപയോളമാണ് വേണ്ടത്. ഭാര്യ തുളസീഭായി യുടെ പേരിൽ കിളിമാനൂർ യൂനിയൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 686302010004062. ഐ.എഫ്.എസ്.സി: UBI568635. ഗൂഗിൽ പേ: 9497640128, ഫോൺ: 9496655172.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.