തിരുവനന്തപുരം: ബി.ജെ.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകാര്യം സോണൽ ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണക്കിടെ പൊലീസുമായി വാക്കേറ്റവും സംഘർഷവും. മൈക്ക് പിടിച്ചെടുക്കാൻ കഴക്കൂട്ടം എ.സി ഹരികുമാറിന്‍റെ നേതൃത്വത്തിൽ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ബി.ജെ.പി നേതാക്കൾ പ്രതിഷേധമുയർത്തിയത്. ബി.ജെ.പി പ്രവർത്തകർ കൂടുതലായി സ്ഥലത്തെത്തിയെങ്കിലും വൻ പൊലീസ് സംഘം എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. ധർണ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ അഴിമതിക്കും കരംതട്ടിപ്പിനും കെട്ടിട നമ്പർ ക്രമക്കേടിൽ നിന്നും ശ്രദ്ധതിരിക്കാൻ മേയറുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്ത് തട്ടിപ്പാണെന്നും അഴിമതിയിൽ മുങ്ങിനിൽക്കുന്ന മേയർക്കും ഉേദ്യാഗസ്ഥൻമാർക്കും എതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ബി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. വി.ജി. ഗിരികുമാർ, ചെമ്പഴന്തി ഉദയൻ, ആർ.എസ്. രാജീവ്, എം. സനോദ് കുമാർ, തിരുമല അനിൽ, കൗൺസിലർമാരായ എം.ആർ. ഗോപൻ, പി. അശോക് കുമാർ, കരമന അജിത്ത്, അർച്ചന മണികണ്ഠൻ, ഗായത്രിദേവി, എസ്.ആർ. ബിന്ദു, മധുസൂധനൻ, സുരേഷ് കുമാർ, പത്മ, കഴക്കൂട്ടം അനിൽ മണികണ്ഠൻ, സുനിൽ തുടങ്ങിയവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.