* അഴിമതിക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെന്ന് മേയർ കഴക്കൂട്ടം: സമഗ്ര നഗരവികസനത്തോടൊപ്പം നഗരവാസികള്‍ക്കായി അഴിമതിരഹിത ഭരണം ലക്ഷ്യമാക്കി നഗരസഭ ആരംഭിച്ച കാമ്പയിന് തുടക്കമായി. നഗരസഭയുടെ 100 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന 11 സോണല്‍ ഓഫിസുകളിലേയും ജനങ്ങളുടെ പരാതികൾ മേയറുടെ നേതൃത്വത്തില്‍ നേരിട്ടുകേട്ട് പരിഹാരം കാണുന്നതാണ് പദ്ധതി. കാമ്പയിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം ശ്രീകാര്യം സോണൽ ഓഫിസിൽ മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. ജനങ്ങളേയും നഗരസഭയേയും തമ്മിലടിപ്പിക്കാൻ നോക്കുന്നവർക്ക് വികസനം മറുപടി നൽകുമെന്ന് മേയർ പറഞ്ഞു. തെറ്റ് കാണിക്കുന്ന ഉദ്യോഗസ്ഥരെ നഗരസഭക്ക് വേണ്ട. അഴിമതി നടത്തുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും മേയർ പറഞ്ഞു. ശ്രീകാര്യം സോണലിൽ 104 പേരുടെ പരാതി മേയർ നേരിട്ടുകേട്ടു. അതിൽ 24 പരാതികൾ ഉടൻ പരിഹരിച്ചു. മറ്റുള്ളവ പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ സോണൽ ഓഫിസ് സന്ദർശിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്ഥിരംസമിതി അധ്യക്ഷന്മാർ, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.