തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ വായ്പയെടുത്ത് റവന്യൂ റിക്കവറി നേരിടുന്ന ജില്ലയിലെ വായ്പകളിൽ തിരിച്ചടവ് നടത്തുന്നതിന് അദാലത് സംഘടിപ്പിക്കും. വർക്കല താലൂക്കിൽ ആഗസ്റ്റ് 10നും നെടുമങ്ങാട് താലൂക്കിൽ ആഗസ്റ്റ് 11നുമാണ് അദാലത്. അദാലത്തിൽ വായ്പ കണക്ക് അവസാനിപ്പിക്കുന്നവർക്ക് കോർപറേഷന്റെ ഭരണസമിതി നൽകിയിട്ടുള്ള ഇളവുകളും റവന്യൂ അധികാരികൾ നൽകിയിട്ടുള്ള ഇളവുകളും ലഭിക്കും. ഗുണഭോക്താക്കൾ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ല മാനേജർ അറിയിച്ചു. കൂടൂതൽ വിവരങ്ങൾക്ക്: 0471-2723155, 0470-2673339.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.