തിരുവനന്തപുരം: പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്നും മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാെരയും സ്റ്റാറ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയുടെ പരിധിയിലേക്ക് കൊണ്ടുവരണമെന്നും ജോയന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗല്‍ ആവശ്യപ്പെട്ടു. സൗത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള എന്‍.ജി.ഒ മാസികയുടെ വരിസംഖ്യ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഴുതക്കാട് ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സൗത്ത് ജില്ല പ്രസിഡന്റ് വിനോദ് വി. നമ്പൂതിരി അധ്യക്ഷത വഹിച്ചു. ആദ്യവരിസംഖ്യ തിരു.സൗത്ത് ജില്ല സെക്രട്ടറി എസ്. അജയകുമാര്‍ സംസ്ഥാന സെക്രേട്ടറിയറ്റംഗം എം.എം. നജീമിന് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ശ്രീകുമാര്‍, യു. സിന്ധു, ആര്‍. സിന്ധു, ജി. സജീബ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജോ. സെക്രട്ടറി ഇ. ഷമീര്‍, വൈസ് പ്രസിഡന്റ് എസ്. ജയരാജ്, വനിതാ കമ്മിറ്റി സെക്രട്ടറി ദീപ ഒ.വി എന്നിവര്‍ നേതൃത്വം നല്‍കി. വഴുതക്കാട് മേഖലാ സെക്രട്ടറി റോയി സത്യന്‍ സ്വാഗതവും പ്രസിഡന്റ് സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.