ആറ്റിങ്ങൽ: മത്സ്യവിൽപനക്കാരിയായ അൽഫോൺസിയയെ കൈയേറ്റം ചെയ്ത സംഭവത്തിൽ നഗരസഭയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മായിൽ, കണ്ടിൻജൻറ് വിഭാഗം ജീവനക്കാരൻ ഷിബു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അറിയിച്ചു.
ജീവനക്കാർ സംയമനത്തോടെ ഇടപെടുന്നതിൽ വീഴ്ച വരുത്തിയതായി അന്വേഷണ കമീഷൻ കണ്ടെത്തുകയും അതിൻെറ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ജീവനക്കാരിൻനിന്ന് ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്ന് കമീഷന് ബോധ്യെപ്പട്ടതിൻെറ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. അവനവഞ്ചേരി ജങ്ഷനിൽെവച്ച് നഗരസഭാ ജീവനക്കാർ അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസിയയുടെ മത്സ്യം പിടിച്ചെടുക്കാൻ നടത്തിയ ശ്രമമാണ് വിവാദമായത്. പിടിവലിക്കിടെ മത്സ്യം റോഡിൽ ചിതറി. അൽഫോൺസിയക്ക് റോഡിൽ വീണ് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ വ്യാപക പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് നഗരസഭ അന്വേഷണ കമീഷനെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.