കുത്തക മുതലാളിമാരുടെ താൽപര്യ സംരക്ഷകരായി ഇടതുമുന്നണി മാറി -ചെന്നിത്തല

തിരുവനന്തപുരം: കുത്തക മുതലാളിമാരുടെ സംരക്ഷകരായി ഇടതുഭരണം മാറിയതായി രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിലെ തൊഴിലാളികൾ പട്ടിണി മൂലം ആത്മഹത്യയിൽ അഭയം തേടുമ്പോൾ സർക്കാർ മാനേജ്മൻെറി​ൻെറ സംരക്ഷകരായി മാറുകയാണ്. ഇ.ഐ.സി.എൽ വേളി ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും മാനേജ്മൻെറിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ആവശ്യപ്പെട്ട് തിരുവോണ ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ ഐ.എൻ.ടി.യു.സി തൊഴിലാളികൾ നടത്തിയ 'ഒഴിഞ്ഞ ഇലസദ്യ' സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഞ്ചിയൂർ രാധാകൃഷ്ണൻ, എം. വിൻസൻെറ്​ എം.എൽ.എ, മുൻ എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം.എ. വാഹിദ്, ജനറൽ സെക്രട്ടറി മണക്കാട് ചന്ദ്രൻ കുട്ടി, വേളി രാമചന്ദ്രൻ, ആക്​ഷൻ കൗൺസിൽ നേതാവ് വേളി സുരേന്ദ്രൻ, ജി.ആർ. അജിത്ത് കുമാർ, എസ്. ഗോപകുമാർ, വി. പത്മനാഭൻ, അൻസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.