സ്ത്രീധന പീഡനങ്ങൾക്കെതിരെ ബോധവത്​കരണം വേണം -പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: സമൂഹത്തെ കാർന്നുതിന്നുന്ന വലിയ വിപത്തായ സ്ത്രീധനത്തിനെതിരെയും ഗാർഹിക പീഡനങ്ങൾക്കെതിരെയും ബോധവത്​കരണം അനിവാര്യമാ​െണന്ന് സി.പി.​െഎ ദേശീയ കമ്മിറ്റി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. 'സ്ത്രീധനം ഒരു തീരാശാപം' എന്ന വിഷയത്തിൽ കേരള മുസ്​ലിം ജമാഅത്ത്​ കൗൺസിൽ നടത്തിയ കാമ്പയിൻ ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത്​ കൗൺസിൽ സംസ്ഥാന പ്രസിഡൻറ്​ കരമന ബയാർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, അൽ ഇമാം അഹ്​മദ് ബാഖവി, മുഹമ്മദ്‌ ബഷീർ ബാബു, കെ.എച്ച്​.എം. അഷ്‌റഫ്‌, പി. സെയ്യദലി, ബീമാപള്ളി സക്കീർ, എന്നിവർ സംസാരിച്ചു. വിഴിഞ്ഞം ഹനീഫ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.