ബോർഡ് കോർപറേഷൻ വിഭജനം: എൽ.ജെ.ഡിയിൽ കടുത്ത അതൃപ്​തി

തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങൾ വിഭജിക്കുന്നതിൽ എൽ.ഡി.എഫിൽ നേരിടുന്ന അവഗണനയിൽ ലോക്​താന്ത്രിക്​ ജനതാദളിൽ (എൽ.ജെ.ഡി) കടുത്ത അതൃപ്​തി. നിലവിൽ നഷ്​ടത്തിൽ പ്രവർത്തിക്കുന്ന രണ്ട് സി-ക്ലാസ് ബോർഡുകളുടെ - ട്രാവൻകൂർ സ്പിന്നിങ്​ മില്ലും കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനും- ചെയർമാൻ സ്ഥാനങ്ങളാണ്​ വാഗ്ദാനം ചെയ്​തിരിക്കുന്നതെന്നാണ്​ ആക്ഷേപം. യു.ഡി.എഫ്​ ഉപേക്ഷിച്ച്​ വന്നിട്ടും പിണറായി സർക്കാറിൽ തങ്ങൾക്ക്​ മന്ത്രിസ്ഥാനം ലഭിക്കാത്തതിന്​ പുറമെയാണ്​ സ്ഥിരമായ അവഗണനയെന്നും നേതാക്കൾ പറയുന്നു. ഒരു എം.എൽ.എയുള്ള കക്ഷികൾക്ക്​ സർക്കാറിൽ പ്രതിനിധ്യം നൽകിയ​േപ്പാൾ സംസ്ഥാന പ്രസിഡൻറ്​ എം.വി. ശ്രേയാംസ്​ കുമാറി​ൻെറ താൽപര്യമില്ലായ്​മയാണ്​ ഏക എം.എൽ.എ കെ.പി. മോഹനന്​ മന്ത്രിസ്ഥാനം നഷ്​ടപ്പെടാൻ കാരണമെന്നും ആക്ഷേപം ശക്തമാണ്​. ജനതാദൾ (എസ്​)ന് അഞ്ചുവർഷം മന്ത്രി സ്ഥാനത്തിന്​ പുറമെ വൈദ്യുതി ബോർഡ് ഫുൾ ടൈം മെംബർ, രണ്ട് ചെയർമാൻ സ്ഥാനങ്ങൾ എന്നിവ ലഭിച്ചതും എൽ.ജെ.ഡിയെ ചൊടിപ്പിക്കുന്നു. യു.ഡി.എഫിൽ അഞ്ചോളം മികച്ച ബോർഡ് കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങൾ പാർട്ടിക്ക് ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.