മില്‍മ തിരുവനന്തപുരം മേഖല ഡിജിറ്റല്‍ പേയ്മെ​ൻറിലേക്ക്

തിരുവനന്തപുരം: . മില്‍മ നേരിട്ട് നടത്തുന്ന തിരുവനന്തപുരം നഗരത്തിലെ സ്​റ്റാളുകളില്‍ നവംബര്‍ 15 മുതല്‍ ക്യുആര്‍ കോഡ് ഏര്‍പ്പെടുത്തുമെന്ന് തിരുവനന്തപുരം മേഖല യൂനിയന്‍ മാനേജിങ്​ ഡയറക്ടര്‍ ഡി.എസ്. കോണ്ട അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ പട്ടം, നന്തന്‍കോട്, കവടിയാര്‍, ശാസ്തമംഗലം, മ്യൂസിയം, സ്​റ്റാച്യു, തൈക്കാട്, പൂജപ്പുര, സൗത്ത് ഫോര്‍ട്ട്, അമ്പലത്തറ, വേളി സ്​റ്റാളുകളിലും കിഴക്കേകോട്ടയിലുള്ള കെ.എസ്​.ആർ.ടി.സി ബസ് സ്​റ്റാന്‍ഡിലെ സ്​റ്റാളിലും കണ്ടലയിലുള്ള മാര്‍ക്കറ്റിങ്​ ഹബ് സ്​റ്റാളിലുമാണ് സൗകര്യം ലഭ്യമാക്കുക. ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങളുടെ വില ക്യുആര്‍ കോഡ് ഉപയോഗിച്ച് ഡിജിറ്റല്‍ സംവിധാനത്തിലൂടെ അടയ്ക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.