പോസ്​റ്റൽ ലൈഫ് ഇൻഷുറൻസ് ഏജൻറുമാരായി കുടുംബശ്രീ അംഗങ്ങളെ നിയമിക്കും ^മന്ത്രി

പോസ്​റ്റൽ ലൈഫ് ഇൻഷുറൻസ് ഏജൻറുമാരായി കുടുംബശ്രീ അംഗങ്ങളെ നിയമിക്കും -മന്ത്രി തിരുവനന്തപുരം: പോസ്​റ്റൽ ലൈഫ് ഇൻഷുറൻസ് ഏജൻറുമാരായി കുടുംബശ്രീ അംഗങ്ങളെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന്​ പോസ്​റ്റൽ ചുമതലയുള്ള മന്ത്രി വി. അബ്​ദുറഹിമാൻ പറഞ്ഞു. ചീഫ് പി.എം.ജി ഷൂലി ബർമൻ, പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തുടങ്ങിയവരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്. കാർഷിക ഉൽപന്നങ്ങളുടെ നീക്കം തപാൽവകുപ്പ് കെ.എസ്.ആർ.ടി.സിയുടെ സഹായത്തോടെ നടത്തുന്നത് സംബന്ധിച്ച് കൃഷി വകുപ്പുമായി കരാറിൽ ഏർപ്പെടുന്നതി​ൻെറ സാധ്യതകൾ പരിശോധിക്കും. ഫാർമസി മേഖലയിൽ ലോജിസ്​റ്റിക്‌സ് നടപ്പാക്കാൻ തപാൽ വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു. പാർസൽ നീക്കങ്ങൾ സുഗമമാക്കാൻ സംസ്ഥാനത്ത് പാർസൽ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് തപാൽ വകുപ്പിന് പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. തപാൽ വകുപ്പുമായി ചേർന്ന് പാർസൽ സർവിസ് കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് ഓഫിസർ സി. ഉദയകുമാർ വ്യക്തമാക്കി. കുടുംബശ്രീ പ്രോഗ്രാം ഓഫിസർ രഘുരാമനും ചർച്ചയിൽ പങ്കെടുത്തു. പോസ്​റ്റ്​ ബേസിക് ബി.എസ്​സി നഴ്‌സിങ്​ ഡിഗ്രി പ്രവേശനം തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിൽ പോസ്​റ്റ്​ ബേസിക് ബി.എസ്​സി നഴ്‌സിങ്​ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in ലൂടെ ഓൺലൈനായി ഡിസംബർ മൂന്നുവരെ അപേക്ഷിക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്​റ്റർ ചെയ്യാവുന്നതാണ്. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷാർഥികളുടെ ഉയർന്ന പ്രായപരിധി 45 വയസ്സ്. സർവിസ് ​േക്വാട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് 49 വയസ്സാണ് പരിധി. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.