സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണം -ഉമ്മന്‍ ചാണ്ടി

ചങ്ങനാശ്ശേരി: ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിര്‍ദിഷ്​ട സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ച്​ നിലവിലുള്ള പാതക്ക്​ സമാന്തരമായി നടപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി. തെങ്ങണയില്‍ നടത്തുന്ന 24 മണിക്കൂര്‍ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കാന്‍ വേണ്ടി മരണം വരെയും സമരം ചെയ്യുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. ഡി.സി.സി പ്രസിഡൻറ്​ നാട്ടകം സുരേഷ്​ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് വര്‍ക്കിങ്​ ചെയര്‍മാന്‍ പി.സി. തോമസ്, മുന്‍മന്ത്രി കെ.സി. ജോസഫ്, കെ.പി.സി.സി വൈസ് പ്രസിഡൻറ്​ വി.പി. സജീന്ദ്രന്‍, എ.ഐ.സി.സി മെംബര്‍ ജോസഫ് വാഴക്കന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജോസി സെബാസ്​റ്റ്യന്‍, പി.എ. സലീം, കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശ്ശേരി, ജോഷി ഫിലിപ്പ്, വി.ജെ. ലാലി, ചാണ്ടി ഉമ്മന്‍, സുധാ കുര്യന്‍, ഫിലിപ് ജോസഫ്, കെ.പി. ശ്രീകുമാര്‍, സന്ധ്യ മനോജ്, ആൻറണി കുന്നുംപുറം, പി.എച്ച്. നാസര്‍, ബാബു കുട്ടന്‍ചിറ, ഡോ. ശോഭ സലിമോന്‍, മിനി കെ. ഫിലിപ്പ്, സജീവ് ജോസഫ്, മനോജ് സി. ശേഖര്‍, പി.കെ. സുശീലന്‍, കെ.ജെ. ജെയിംസ്, തോമസ് അക്കര, ബാബു കുരീത്ര, അപ്പച്ചന്‍കുട്ടി ക്യാരുപറമ്പില്‍, ടി.എം. ജോര്‍ജ്, സൈന തോമസ്, പി.എം. ഷഫീക്ക്, സോബിച്ചന്‍ കണ്ണമ്പള്ളി, ജിന്‍സണ്‍ മാത്യു, റിജു ഇബ്രാഹിം, ഡെന്നീസ് ജോസഫ്, എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.