അതോറിറ്റി പൈപ്പുകളിൽ വെള്ളമെത്തിയിട്ട് ഒരാഴ്ചയിലേറെ

ബാലരാമപുരം: മഴ തിമിർത്ത് പെയ്യുമ്പോഴും കുടിവെള്ളത്തിനായി നെട്ടോട്ടം. ബാലരാമപുരത്തെ വാട്ടർ അതോറിറ്റി പൈപ്പിനെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഒരാഴ്ചയായിട്ടും വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ വെള്ളമെത്താനായി കാത്തിരിക്കുന്നത്. വേനൽക്കാലത്ത് വെള്ളമില്ലെന്ന കാരണം പറയുന്ന വാട്ടർ അതോറിറ്റി ജീവനക്കാർ മഴക്കാലമെത്തിയതോടെ പമ്പ് തകരാറെന്ന കാരണമാണ് പറയുന്നതെന്നും പഴയകട ​െറസിഡൻറ്​സ്​ അസോസിയേഷൻ നിവാസികൾ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും വാട്ടർ അതോറിറ്റി ജീവനക്കാർക്ക് താൽപര്യമുള്ള മേഖലയിൽ മാത്രമാണ് വെള്ളമെത്തിക്കുന്നതെന്നും ആക്ഷേപമുയരുന്നു. വർഷങ്ങളുടെ പഴക്കം ചെന്ന പമ്പ് സെറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. പ്രവർത്തന രഹിതമാകുന്ന പമ്പ് ദിവസങ്ങൾ കഴിഞ്ഞാണ് മെയിൻറൻസ്​ നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.