ഐരുമൂലക്ഷേത്ര റോഡ് തകർന്നു; യാത്രാദുരിതം

കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ വാലഞ്ചേരി പ്രധാന റോഡിൽനിന്ന്​ ഐരുമൂല ക്ഷേത്രം, വിളയ്ക്കാട്ടുകോണം എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി. പ്രദേശത്തെ അമ്പതോളം കുടുംബങ്ങൾ യാത്രാദുരിതത്തിലാണ്​. കുഴികളിൽ വെള്ളം നിറഞ്ഞതോടെ കുഴിയുടെ ആഴം മനസ്സിലാകാതെ ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവായി. അടിയന്തരമായി റോഡിലെ കുഴികൾ നികത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്​ വാലഞ്ചേരി ​െറസിഡൻസ് അസോസിയേഷൻ ഗ്രാമപഞ്ചായത്തിന്​ നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.