മഴയിൽ വിഴിഞ്ഞത്ത്​ കനത്ത നാശം

വിഴിഞ്ഞം: കനത്ത മഴയിൽ നിരവധി വീടുകൾ തകർന്നു. വിഴിഞ്ഞം ബസ്​ സ്​റ്റാൻഡിന് സമീപം പീറ്ററി​ൻെറ വീടും വെങ്ങാനൂർ ചാവടിനടയിൽ ബാബുരാജി​ൻെറ വീടുമാണ് ഭാഗികമായി തകർന്നത്. ഒസാൻവിളയിൽ നിരവധി വീടുകൾ തകർച്ച ഭീഷണിയിലുമാണ്. പീറ്ററി​ൻെറ വീടിനോട് ചേർന്ന 30 അടിയിലേറെ ഉയരമുള്ള കരിങ്കൽ ഭിത്തി തകർന്നുവീണ് വീടി​ൻെറ അടിസ്ഥാനം ഇളകുകയും സെപ്റ്റിക് ടാങ്ക് ഇടിഞ്ഞ് വീഴുകയും ചെയ്തു. സമീപത്തെ രണ്ട് വീടുകളും അപകടാവസ്ഥയിലാണ്. വിഴിഞ്ഞത്തെ അഗ്​നിശമനസേന സ്ഥലത്തെത്തി തകർച്ച ഭീഷണിയുള്ളതിനാൽ വീടിനുള്ളിൽ പ്രവേശിക്കരുതെന്ന് നിർദേശം നൽകിയതോടെ വീട്ടുകാർ അയൽവീട്ടിൽ അഭയം തേടി. ചാവടിനടയിൽ ബാബുരാജി​ൻെറ വീടും ഭാഗികമായി തകർന്നു. എം. വിൻസൻറ്​ എം.എൽ.എ, വില്ലേജ് ഓഫിസർ, തഹസിൽദാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.