വൈകിയെത്തിയ അവധി പ്രഖ്യാപനം പ്രതിഷേധത്തിനിടയാക്കി

ബാലരാമപുരം: നെയ്യാറ്റിൻകര താലൂക്കിലെ സ്​കൂളുകളിലെ വൈകിയെത്തിയ അവധി പ്രഖ്യാപനം പ്രതിഷേധത്തിനിടയാക്കി. മഴക്കെടുതിയെ തുടർന്ന് നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകൾക്ക് കലക്​ടർ അവധി നേര​േത്ത പ്രഖ്യാപിച്ചിരുന്നെങ്കിലും നെയ്യാറ്റിൻകര താലൂക്കിൽ അവധി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. ക്ലാസുകളിലെത്തിയപ്പോഴാണ് കലക്​ടറുടെ അവധി പ്രഖ്യാപനമെത്തിയത്. എന്നാൽ സ്വകാര്യ സ്​കൂളുകളിൽ പലതും വൈകിയെത്തിയ കലക്​ടറുടെ അവധി മുറവിലക്കെടുക്കാതെ ക്ലാസുകളും തുടർന്നു. കുട്ടികളെ ക്ലാസുകളിലാക്കി ജോലിക്ക് പോയ പല രക്ഷാകർത്താക്കളെയും അവധി പ്രഖ്യാപനം ആശങ്കയിലാക്കി. ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോയവർ പലരും തിരികെ എത്തി കുട്ടികളെ വീട്ടിലാക്കിയ ശേഷമാണ് മടങ്ങിയത്. പലർക്കും കലക്​ടറുടെ ക്ലാസിലെത്തിയ ശേഷമുള്ള അവധി പ്രഖ്യാപനം കാരണം ജോലിക്ക് പോകാൻ കഴിയാതെയും വന്നു. രാവിലെ 8.55ന് സ്​കൂളുൾക്ക് അവധി പ്രഖ്യാപിച്ച കലക്​ടർ പ്രദേശത്തെ മഴക്കെടുതി കാണുന്നില്ലേ എന്ന വിമർശനമുയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.