വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും -മന്ത്രി അബ്ദുറഹിമാന് തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് അറ്റകുറ്റപ്പണി നടത്തി ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്. കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഷൂട്ടിങ് റേഞ്ച് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഷൂട്ടിങ് റേഞ്ച് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നാളുകളായി അടച്ചിട്ടതുകൊണ്ട് ചെറിയ കേടുപാടുകളുണ്ട്. നവീകരണം പൂര്‍ത്തിയാക്കി എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എല്‍.എ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് മേഴ്സികുട്ടന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. നിയുക്തി തൊഴില്‍ മേള തിരുവനന്തപുരം: നാഷനല്‍ എംപ്ലോയ്മൻെറ് സര്‍വിസ് വകുപ്പിൻെറ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ല എംപ്ലോയ്മൻെറ് എക്സ്ചേഞ്ചും കാര്യവട്ടം യൂനിവേഴ്സിറ്റി എൻജിനീയറിങ് കോളജും ചേര്‍ന്ന് ഡിസംബര്‍ 11ന് നിയുക്തി-2021 തൊഴില്‍ മേള നടത്തുന്നു. പങ്കെടുക്കുന്ന ഉദ്യോഗദായകര്‍ നവംബര്‍ 31ന് മുമ്പ് www.jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല എംപ്ലോയ്മൻെറ് ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.