വെഞ്ഞാറമൂട്: മഴയില്‍ വീടിൻെറ ഭാഗം തകര്‍ന്നുവീണു. വെള്ളുമണ്ണടി കട്ടയ്ക്കാലില്‍ വീട്ടില്‍ രമണിയുടെ വീടിനാണ് നാശ നഷ്ടമുണ്ടായത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മണ്‍കട്ട കൊണ്ട് നിര്‍മിച്ച് ഷീറ്റ് മേഞ്ഞ മേലക്കൂരയോടു കൂടിയതായിരുന്നു വീട്. കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായ ഷീറ്റിലൂടെ വെള്ളമിറങ്ങി ചുമരുകള്‍ കുതിരുകയും നിലം പൊത്തുകയുമായിരുന്നു. രമണിയും മാതാവും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഇവര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും മുന്‍വശത്തായിരുന്നതിനാല്‍ ആളപായമുണ്ടായില്ല. jd veedu thakarnna nilayil. വെഞ്ഞാറമൂട് ഫോട്ടോ. വെള്ളുമണ്ണടി കട്ടയ്ക്കാലില്‍ വീട്ടില്‍ രമണിയുടെ വീടിൻെറ ഭാഗം മഴയില്‍ തകർന്ന നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.