ബേബി ഡാം മരംമുറി: വനം മന്ത്രിക്ക്​ തെറ്റുപറ്റിയില്ലെന്ന്​ പി.സി. ചാക്കോ

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിൽ മരംമുറിക്കാൻ ഉത്തരവ് നൽകിയ വിഷയത്തിൽ വനംമന്ത്രിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന്​ എൻ.സി.പി സംസ്ഥാന പ്രസിഡൻറ്​ പി.സി. ചാക്കോ. ജലവിഭവ, വനം മന്ത്രിമാർ തമ്മിൽ ഭിന്നതയില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മരംമുറി വിഷയത്തിൽ വീഴ്​ച വരുത്തിയ ഉദ്യോഗസ്ഥൻ സസ്പെൻഷനിലാണ്. സസ്പെൻഷനിലായ ഉദ്യോഗസ്ഥനുവേണ്ടി ഉദ്യോഗസ്ഥതല സമ്മർദമുണ്ടായിട്ടും മുഖ്യമന്ത്രി വഴങ്ങിയിട്ടില്ല. മന്ത്രി കാണേണ്ട കാര്യങ്ങൾ മന്ത്രിയെ കാണിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. മുട്ടിൽ മരംമുറിക്കേസ് വിവാദത്തിൽ എ.കെ. ശശീന്ദ്രന്​ ഒരറിവുമില്ല. അദ്ദേഹം അന്ന്​ വനംവകുപ്പ്​ മന്ത്രി പോലുമല്ലായിരുന്നു. ബേബി ഡാമിലെ മരംമുറി ഉത്തരവി​ൻെറ കാര്യത്തിൽ ജലവിഭവ, വനംവകുപ്പ് മന്ത്രിമാർ പറഞ്ഞത് അവരവരുടെ പരിധിയിലെ കാര്യങ്ങളെപ്പറ്റിയാണ്. സെമി ഹൈസ്പീഡ് റെയിൽപാത പദ്ധതി സംസ്ഥാനത്തിന് ബാധ്യതയാണെന്ന് പറയുന്നത് തെറ്റാണ്​. ഇൗ പാത കേരളത്തെ രണ്ടായി മുറിക്കുമെന്ന് പറയുന്നവർ നിലവിലെ റെയിൽപാത അങ്ങനെയാണോയെന്ന് വ്യക്തമാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.