ആലുവ സമരത്തിന് കെ.പി.സി.സിയുടെ ഐക്യദാര്‍ഢ്യം

തിരുവനന്തപുരം: ആലുവയില്‍ നിയമവിദ്യാർഥിനിയെ ആത്മഹത്യക്ക്​ തള്ളിവിട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സര്‍വിസില്‍നിന്ന്​ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സത്യഗ്രഹം നടത്തിയ ബെന്നി ബെഹനാന്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, റോജി എം. ജോണ്‍ എം.എല്‍.എ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സി നേതൃക്യാമ്പ് പ്രമേയം പാസാക്കി. ജനകീയ സമരങ്ങളുടെ മേല്‍ പൊലീസ്മുറ പ്രയോഗിക്കുന്ന സര്‍ക്കാർ നടപടികളെ അപലപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്​ദുൽ മുത്തലിബ് പ്രമേയം അവതരിപ്പിച്ചു. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പിൽ ചർച്ച നടന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന സി.യു.സികളുടെ പ്രവര്‍ത്തനം വിലയിരുത്തി. ​സി.യു.സി രൂപവത്​കരണം ശക്തിപ്പെടുത്തണമെന്ന അഭി​​പ്രായം ഉയർന്നു. ഒരു ബൂത്തിൽ 50 വീടുകൾ ഉൾ​െപ്പടുത്തി അഞ്ച്​ സി.യു.സി രൂപവത്​കരിക്കാനാണ്​ തീരുമാനം. കെ.പി.സി.സി ഭാരവാഹികള്‍ക്കും നിര്‍വാഹക സമിതി അംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയുടെ സമാപന സമ്മേളനം പ്രസിഡൻറ്​ കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, ടി. സിദ്ദീഖ് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.