തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഓഫിസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്ന അവശ്യവുമായി സംസ്ഥാന സർക്കാർ കോടതിൽ അപേക്ഷ നൽകി. അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. ജനുവരി ഒന്നിന് ഇരുകൂട്ടരുടെയും വാദം കോടതി കേൾക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. മുൻ കോർപറേഷൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു, എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി പ്രിജിൻ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്ക് കോടതി നേരേത്ത ജാമ്യം അനുവദിച്ചിരുന്നു. 2017 ജൂൈല 28 നാണ് ബി.ജെ.പി ഓഫിസ് ആക്രമിക്കപ്പെട്ടത്. ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ബി.ജെ.പി ഓഫിസ് നാലംഗസംഘം ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.