ഹലാലി​െൻറ പേരിൽ സൗഹാർദം തകർക്കാൻ ശ്രമം ^ജമാഅത്ത് കൗൺസിൽ

ഹലാലി​ൻെറ പേരിൽ സൗഹാർദം തകർക്കാൻ ശ്രമം -ജമാഅത്ത് കൗൺസിൽ തിരുവനന്തപുരം: ഹലാൽ ഭക്ഷണത്തി​ൻെറ പേരിൽ സമുദായ സൗഹാർദം തകർക്കാനുള്ള ശ്രമത്തിൽനിന്ന്​ ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും സർക്കാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും കേരള മുസ്​ലിം ജമാഅത്ത് യൂത്ത് കൗൺസിൽ ജില്ല കൺവെൻഷൻ. അനുവദനീയം എന്നതാണ് ഹലാലി​ൻെറ അർഥമെന്ന് വിദ്വേഷ പ്രചാരകർ മനസ്സിലാക്കണമെന്ന്​ യോഗം ആവശ്യപ്പെട്ടു. ബീമാപള്ളി സക്കീർ അധ്യക്ഷത വഹിച്ചു. കരമന ബയാർ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം ഹനീഫ്, പി. സയ്യിദലി, എം. മുഹമ്മദ് മാഹീൻ, വിഴിഞ്ഞം ഹബീബ്, ആസിഫ് അസ്ഹരി, മുനീർ മഹ്​ളരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.