അഞ്ചൽ രാമഭദ്രൻ കൊലക്കേസ്​: സാക്ഷികൾക്ക്​ പ്രതികളുടെ ഭീഷണി ^ അന്വേഷണത്തിന്​ കോടതിയുടെ നിർദ്ദേശം

അഞ്ചൽ രാമഭദ്രൻ കൊലക്കേസ്​: സാക്ഷികൾക്ക്​ പ്രതികളുടെ ഭീഷണി - അന്വേഷണത്തിന്​ കോടതിയുടെ നിർദ്ദേശം തിരുവനന്തപുരം: ഐ.എൻ.ടി.യു.സി നേതാവ്​ അഞ്ചൽ രാമഭദ്രൻ വധക്കേസിലെ പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി സാക്ഷികളുടെ മൊഴി. വിചാരണയിൽ അനുകൂല മൊഴി നൽകിയില്ലെങ്കിൽ വധിക്കുമെന്ന്​ പ്രതികളായ ഗിരീഷ് കുമാർ, അഫ്‌സൽ, നജുമൽ ഹസൻ എന്നിവരാണ്​ ഭീഷണിപ്പെടുത്തുന്നതത്രെ. സാക്ഷികളുടെ ഹരജിയിൽ ആരോപിക്കുന്ന കാര്യങ്ങളിൽ അന്വേഷണം നടത്താൻ സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈ.എസ്.പിക്ക് കോടതി നിർദേശം നൽകി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി സനിൽ കുമാറി​േൻറതാണ് ഉത്തരവ്. സാക്ഷികളുടെ വാദം ശരിയാണെങ്കിൽ പ്രതികളുടെ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. മുൻ മന്ത്രി ജെ. ​േമഴ്‌സിക്കുട്ടിയമ്മയുടെ മുൻ പേഴ്‌സനൽ സ്​റ്റാഫ് മാർക്സൺ യേശുദാസ് അടക്കം 19 പ്രതികളാണ് കേസിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.