പഞ്ചദിന സത്യഗ്രഹ സമരം സമാപിച്ചു

തിരുവനന്തപുരം: വനം വകുപ്പിലെ താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ നിയമലംഘന സമരത്തിന് നിര്‍ബന്ധിതമാകുമെന്ന് കേരള സ്‌റ്റേറ്റ് ഫോറസ്​റ്റ്​ വര്‍ക്കേഴ്‌സ് യൂനിയന്‍. സമരത്തി​ൻെറ അഞ്ചാം ദിനം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കള്ളിക്കാട് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി യു.സി ജില്ല സെക്രട്ടറി മീനാങ്കല്‍ കുമാര്‍ സമാപന പ്രസംഗം നടത്തി വയനാട് ജില്ല സെക്രട്ടറി ഇ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാസർകോട്​ ജില്ല സെക്രട്ടറി പി. സുധീഷ്, കണ്ണൂര്‍ ജില്ല സെക്രട്ടറി എം.ജി. മജുംദാര്‍, പി. ശ്രീകുമാര്‍, സോളമന്‍ വെട്ടുകാട്, കെ.എസ്. മധുസൂദനന്‍ നായര്‍ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.