കിളിമാനൂർ: തൊഴിലാളിദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ നഗരൂർ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കേശവപുരത്തുനിന്ന് ആരംഭിച്ച പ്രകടനം ചെമ്മരത്തിമുക്ക് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിൽ അവസാനിച്ചു. ധർണ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ടി.എം. ഉദയകുമാർ ഉദ് ഘാടനം ചെയ്തു. തൊഴിലുറപ്പ് കൺവീനർ ബിന്ദു അധ്യക്ഷത വഹിച്ചു. കെ. അനിൽകുമാർ, വാർഡ് മെംബർ രേവതി, ബി.എസ്. റെജി, ജി.എൽ അജീഷ്, കാരേറ്റ് മുരളി, രാധാകൃഷ്ണൻ ചെങ്കിക്കുന്ന്, എസ്. ധനപാലൻ നായർ എന്നിവർ സംസാരിച്ചു. പ്രകടനത്തിനും ധർണക്കും വെള്ളല്ലൂർ സുരേഷ്, വട്ടവിള സലിം, സതീഷ് കുമാർ, ശോഭന, സത്യശീലൻ, ലതിക, ലിസി, ഉഷ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.