'വഖഫ്​ ബോർഡ്​ നിയമനം പി.എസ്​.സിക്ക്​ വിട്ട നടപടി പിൻവലിക്കണം'

Photo: Ahammed kunju secre തിരുവനന്തപുരം: മുസ്​ലിം സർവിസ്​ സൊസൈറ്റി തിരുവനന്തപുരം ജില്ല കമ്മിറ്റിയു​െട 25ാം വാർഷിക പൊതുയോഗം ​േഡാ. ഇ. മുഹമ്മദ്​ ഷറീഫി​ൻെറ അധ്യക്ഷതയിൽ ചേർന്നു. തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾക്ക്​ അഡ്വ.പി.വി. സൈനുദ്ദീൻ നേതൃത്വം നൽകി. വഖഫ്​ ബോർഡ്​ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിട്ട നടപടി പിൻവലിക്കണമെന്നും ഹലാൽ വിവാദം കുത്തിപ്പൊക്കി സാമുദായിക ​െഎക്യം ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രസ്​താവനകൾ ഒരു ഭാഗത്തുനിന്നും ഉണ്ടാകാനനുവദിക്കരുതെന്നും സർക്കാറിനോട്​ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രസിഡൻറായി കെ. അബ്​ദുൽ സമദിനെയും വൈസ്​ പ്രസിഡൻറുമാരായി ഡോ. ഇ. മുഹമ്മദ്​ ഷെരീഫ്​, ഡോ. എം. അബ്​ദുൽ സമദ്​, ഇ.എം. ബഷീർ (സോണി), സെക്രട്ടറിയായി എം. അഹമ്മദ്​കുഞ്ഞ്​, ട്രഷറർ എസ്​. ഫസിലുദ്ദീനെയും ജോയൻറ്​ സെക്രട്ടറിമാരായി പി.വി. അബ്​ദുൽ അസീസ്​, എം.എ. കരീം, നവാസ്​ യൂസഫ്​ എന്നിവരെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.