വെള്ളല്ലൂർ വിട്ടിയോട് ഭദ്രാദേവീക്ഷേത്രത്തില്‍ മോഷണം

കിളിമാനൂര്‍: വെള്ളല്ലൂര്‍ വിട്ടിയോട് ഭദ്രാദേവീക്ഷേത്രത്തില്‍ തിങ്കളാഴ്ച രാത്രി മോഷണം. ശ്രീകോവിലി​ൻെറയും ഗര്‍ഭഗൃഹത്തി​ൻെറയും ഉപദേവാലയങ്ങളുടെയും വാതിലുകള്‍ കുത്തിത്തുറന്നു. ഓഫിസ്മുറിയുടെ പൂട്ട് പൊളിച്ച്​ അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം രൂപയുടെ നാണയങ്ങള്‍ മോഷ്​ടിച്ചു. അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രേഖകളുള്‍പ്പെടെ വാരിവലിച്ചെറിഞ്ഞു. ക്ഷേത്രത്തി​ൻെറ വാതിലുകള്‍ക്കെല്ലാം സാരമായ കേടുപാടുകളുണ്ടാക്കി. ചൊവ്വാഴ്ച വൈകീട്ട് മൂ​േന്നാടെ ക്ഷേത്രജീവനക്കാരെത്തുമ്പോഴാണ് വാതിലുകള്‍ തുറന്നുകിടക്കുന്നത് കാണുന്നത്. നഗരൂര്‍ പൊലീസിനെ വിവരമറിയിച്ചു. നാൽപതിനായിരത്തോളം രൂപയുടെ നഷ്​ടം കണക്കാക്കുന്നതായി ഭാരവാഹികള്‍ നഗരൂര്‍ പൊലീസില്‍ നൽകിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ ഓഫിസ് മുറിയിലെ അലമാര കുത്തിപ്പൊളിച്ച നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.