റോഡിലെ വെള്ളക്കെട്ട്, പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു

ആറ്റിങ്ങൽ: നഗരത്തിലെ വെള്ളക്കെട്ടിന്​ കാരണം റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണെന്ന്​ ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു. ആറ്റിങ്ങൽ സിവിൽ സ്​റ്റേഷനിലെ പൊതുമരാമത്ത് അസിസ്​റ്റൻറ്​ എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയമാണ് ഉപരോധിച്ചത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ നഗരത്തിലെ ദേശീയപാത പൂർണമായും വെള്ളക്കെട്ടായി. നിർമാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതക്ക്​ അടിയന്തര പരിഹാരം കാണണമെന്ന്​ ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. പ്രശ്നം പരിശോധിക്കുമെന്നും ജല മൊഴുക്കിന് തടസ്സമുണ്ടെങ്കിൽ പരിഹാരം കാണുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. വി.എസ്. അജിത്ത് കുമാർ, എം.എച്ച്. അഷ്റഫ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ആറ്റിങ്ങൽ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാവശ്യപ്പെട്ട്​ കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചപ്പോൾ twatl pwd office uparodham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.