ആറ്റുവെള്ളത്തിൽപെട്ട് മരിച്ചയാളുടെ മൃതദേഹം കണ്ടെടുത്തു.

നാഗർകോവിൽ: തിരുവട്ടാർ അരുവിക്കര ചപ്പാത്ത് പാലം വഴി ആറ്റിനക്കരെ കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചയാളുടെ മൃതദേഹം തിരുവട്ടാർ അഗ്​നിശമനസേന വിഭാഗം ചൊവ്വാഴ്ച കണ്ടെടുത്തു. തിരുവട്ടാർ അണക്കര മുളങ്കൂട്ട് വിളയിൽ ഡേവിഡ്സൺ (40) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.