ആക്രമണക്കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ കുത്തിയ രണ്ടുപേർ പിടിയിൽ

നെടുമങ്ങാട്: യുവാവിനെ ആക്രമിച്ച സംഭവത്തിൽ സാക്ഷിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ. നെടുമങ്ങാട് മഞ്ച ഖദീജ അപ്പാർട്മൻെറിൽനിന്ന് നെടുമങ്ങാട് മാർക്കറ്റിന് സമീപം മുനീർ മൻസിലിൽ വാടകക്ക്​ താമസിക്കുന്ന ബി. ഹാജ(22), ഇരിഞ്ചയം താന്നിമൂട് തടത്തരികത്ത് വീട്ടിൽ നിന്നും നെടുമങ്ങാട് അന്താരാഷ്‌ട്ര മാർക്കറ്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന എസ്. അമീർ(22) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. നെടുമങ്ങാട് കച്ചേരി ജങ്​ഷനിലെ പൂക്കടയിൽ ജോലി ചെയ്യുന്ന വെള്ളനാട് കൂവക്കുടി സ്വദേശി അരുണി(26)നെയാണ് ഞായറാഴ്ച പൂക്കടയിലെത്തി കുത്തിപ്പരിക്കേൽപിച്ചത്. നവംബർ 23ന് നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെയും കിഴക്കേ ബംഗ്ലാവ് പരിസങ്ങളിലും ഒരുസംഘം പെയിൻറിങ് തൊഴിലാളിയായ ആനാട് സ്വദേശി സൂരജി(23)നെ വളഞ്ഞിട്ട് ക്രൂരമായി തല്ലി. ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്​റ്റേഷനിൽ സാക്ഷിയായി മൊഴി നൽകിയെന്ന കാരണത്താലാണ് അരുണിനെ കുത്തിയത്. കഴുത്തിന് താഴെ കുത്തിയ കത്തി തുളച്ചുകയറി ഒടിഞ്ഞ നിലയിലായിരുന്നു. ഗുരുതര പരിക്കേറ്റ അരുൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഫോട്ടോ :പ്രതികളായ അമീർ, ഹാജ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.