നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവർത്തകൻെറ വിധവക്കും മഴയിൽ വെള്ളത്തിൽ മുങ്ങിമരിച്ചയാളുടെ കുടുംബത്തിനും മത്സ്യബന്ധനത്തിനിടെ മിന്നലേറ്റ് മരിച്ചയാളുടെ ആശ്രിതർക്കും മന്ത്രി ടി. മനോ തങ്കരാജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും . തക്കല യൂനിയൻ ചടയമംഗലം വില്ലേജ് ഓഫിസിൽ നടന്ന ചടങ്ങിൽ 'ജൂനിയർ കുരൽ' പത്രലേഖകൻ സി.ഡി. വിജയലിൻെറ ഭാര്യ ഗ്ലാഡിസ് ബ്യൂലക്ക് പത്ത് ലക്ഷം രൂപയുടെ ചെക്ക് നൽകി. മുങ്ങിമരിച്ച പാകോട് സ്വദേശി കൃഷ്ണമണിയുടെ ഭാര്യ വസന്തിക്ക് നാല് ലക്ഷം രൂപയും ചിന്നതുറ സ്വദേശി അരുൾ ബെനാൻസൻെറ ആശ്രിതർക്ക് നാല് ലക്ഷം രൂപയും നൽകി. ചടങ്ങിൽ കലക്ടർ എം. അരവിന്ദ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.