തിരുവനന്തപുരം: അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) സംഘടിപ്പിച്ച കൈമാറ്റ ചന്ത സമാപിച്ചു. പേരൂർക്കട വിന്നേഴ്സ് ലൈബ്രറി ഹാളിലാണ് ചന്ത സംഘടിപ്പിച്ചത്. ടെലിവിഷൻ, കളിക്കോപ്പുകൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, ബാഗുകൾ, പാത്രങ്ങൾ, ഫാൻ, ഹോസ്പിറ്റൽ ബെഡ്, റേഡിയോ, മൊബൈൽ ഫോൺ, അലങ്കാര വസ്തുക്കൾ തുടങ്ങി നിരവധി സാധനങ്ങൾ മാർക്കറ്റിലെത്തി. ഏതാനും പുസ്തകങ്ങളും കുറച്ചു വസ്ത്രങ്ങളുമൊഴികെ ബാക്കി എല്ലാം ആവശ്യക്കാർ കൈപ്പറ്റി. 132 പേരാണ് ഇത്തവണ സാധനങ്ങൾ കൈമാറിയത്. 96 പേർ കൈപ്പറ്റി. സൗജന്യമായാണ് മാർക്കറ്റിലേക്ക് സാധനങ്ങൾ സ്വീകരിച്ചതും കൈമാറിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.