ശ്രീലങ്കൻ അഭയാർഥികൾക്ക് ബോട്ട് നൽകിയയാളെ അറസ്​റ്റ്​ ചെയ്തു

നാഗർകോവിൽ: തമിഴ്നാട്ടിൽ ഈറോഡ്, തിരുച്ചി, കരൂർ, മധുര, രാമനാഥപുരം ഉൾപ്പെടെയുള്ള ശ്രീലങ്കൻ അഭയാർഥി ക്യാമ്പുകളിൽ നിന്ന്​ അറുപതോളം പേർ കന്യാകുമാരി ജില്ലയിൽ കുളച്ചലിൽ നിന്ന് യന്ത്രവത്കൃത ബോട്ടിൽ ശ്രീലങ്കയിലേക്ക്​ രക്ഷപ്പെട്ട് പോയ സംഭവത്തിൽ സഹായി ആയി പ്രവർത്തിച്ചയാളെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ് അറസ്​റ്റ്​ ചെയ്തു. കുളച്ചൽ തുറമുഖ സ്ട്രീറ്റിൽ ജോസഫ് രാജ് (54) നെയാണ് അറസ്​റ്റ്​ ചെയ്തത്. ഏതാനും പേർ കൂടി സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അവരെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നു. വിവിധ അഭയാർഥി ക്യാമ്പുകളിൽ ഉള്ളവരെ ഏജൻറുമാർ മുഖേനയാണ് ഏകോപനം നടത്തി ശ്രീലങ്കയിലേക്ക്​ വീണ്ടും അയച്ചിരിക്കുന്നത്. ഇതിനായി രണ്ട് മാസങ്ങൾക്ക് മുമ്പ് കുളച്ചൽ ഭാഗത്ത് നിന്ന് പഴയ ബോട്ട് വാങ്ങി കേടുപാടുകൾ തീർത്ത് സർക്കാറിൻെറ സബ്സിഡി ഇന്ധനവും നൽകി എന്ന വിവരം ​െപാലീസിന് ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. കന്യാകുമാരി ജില്ലയിലെ അഭയാർഥിക്യാമ്പിൽ നിന്ന്​ ആരും പോയിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.