പോത്തൻകോട്: മഠവൂർപ്പാറ ഗുഹാക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. സ്ഥലമുടമ അജിത്കുമാർ റബർ മരങ്ങൾക്കിടയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് ഇവ കണ്ടത്. സമീപത്തായി സ്ത്രീയുടെ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തി. തുടർന്ന് പോത്തൻകോട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മഠവൂർപ്പാറ ഗുഹാ ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന സംരക്ഷിത പ്രദേശത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ 35 സൻെറ് സ്ഥലത്തെ മുകളറ്റത്തെ പാറക്കൂട്ടങ്ങൾക്ക് സമീപത്താണ് അസ്ഥികൂടം കിടന്നത്. പോത്തൻകോട് പൊലീസും സയൻറിഫിക് അസിസ്റ്റൻറിൻെറ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. ആറുമാസം മുമ്പ് കാണാതായ കാട്ടായിക്കോണം പൂപ്പൻവിള വീട്ടിൽ പരേതനായ രാഘവൻെറ ഭാര്യ കനകമ്മയുടെ (68)അസ്ഥികൂടമാണെന്ന നിഗമനത്തിൽ പോത്തൻകോട് പൊലീസ് അേന്വഷണം ആരംഭിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കനകമ്മയുടെ ബന്ധുക്കൾ സംഭവസ്ഥലത്തുണ്ടായിരുന്ന വസ്ത്രങ്ങളും ചെരിപ്പും പേഴ്സും തിരിച്ചറിഞ്ഞു. കനകമ്മയെ കാണാനില്ലെന്ന് കാട്ടി സെപ്റ്റംബർ 28ന് ബന്ധുക്കൾ പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അേന്വഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാണാതാകുന്നതിന് മുമ്പ് കനകമ്മ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പേരൂർക്കട ഗവ.ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസ്ഥികൂടത്തിൻെറ കുറച്ച് ഭാഗങ്ങൾ കണ്ടെത്താനുണ്ട്. ഫോറൻസിക് പരിശോധനയും കാലപ്പഴക്കവും നിർണയിച്ചാൽ മാത്രമേ ആളെ തിരിച്ചറിയാൻ കഴിയൂവെന്നും അതിനായി കണ്ടെത്തിയ അസ്ഥികൂടം കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് മാറ്റുമെന്നും പോത്തൻകോട് സി.ഐ ശ്യാമും എസ്.ഐ വിനോദ് വിക്രമാദിത്യനും പറഞ്ഞു. തറനിരപ്പിൽ നിന്ന് 30 അടിയിലേറെ ഉയരത്തിൽ പാറക്കൂട്ടങ്ങൾക്കിടയിലാണ് അസ്ഥികൂടവും തലയോട്ടിയും കിടന്നിരുന്നത്. ലോക്ഡൗൺ തുടങ്ങിയത് മുതൽ റബർ ടാപ്പിങ് നിർത്തിവെച്ചിരുന്നതായി സ്ഥലമുടമ പറഞ്ഞു. കഴിഞ്ഞദിവസം മുതലാണ് ടാപ്പിങ് ജോലികൾ പുനരാരംഭിച്ചത്. ശോഭ, ശുഭ, പരേതനായ സജീവ് എന്നിവരാണ് കനകമ്മയുടെ മക്കൾ. മോഹൻദാസ്, ജ്ഞാനദാസ്, ഇന്ദു എന്നിവർ മരുമക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.