കിളിമാനൂർ (തിരുവനന്തപുരം): 26ാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ് ശനിയാഴ്ച മുതൽ ആറുവരെ കിളിമാനൂരിൽ നടക്കും. ആർ.ആർ.വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ആർ.ആർ.വി ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളാണ് വേദിയെന്ന് ജില്ല അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പതിനാല് ജില്ലകളിൽനിന്ന് ആൺ-പെൺ വിഭാഗങ്ങളിലായി 600ഓളം കായികതാരങ്ങൾ മാറ്റുരക്കും. ശനിയാഴ്ച രാവിലെ 7.30ന് ജില്ല പ്രസിഡൻറ് പ്രഫ. പി. മാത്യു പതാക ഉയർത്തും. 10ന് നടക്കുന്ന സമ്മേളനം ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആറിന് സമാപന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ. ജോൺസൺ, ജില്ല സിഡൻറ് പ്രഫ. പി. മാത്യു, സെക്രട്ടറി സുജിത് പ്രഭാകർ, ജനറൽ കൺവീനർ പ്രവീൺ എം.സി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.