ബംഗാൾ ഉൾക്കടലിൽ 'ജൊവാദ്' ചുഴലിക്കാറ്റ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ജൊവാദ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. വിശാഖപട്ടണത്തുനിന്ന് 420ഉം പാരദ്വീപിൽനിന്ന് 650ഉം കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിൻെറ സ്ഥാനം. വടക്ക് പടിഞ്ഞാറ്​ ദിശയിൽ സഞ്ചരിച്ച്​ വീണ്ടും ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെയോടെ വടക്കൻ ആന്ധ്ര-തെക്കൻ ഒഡിഷ തീരത്തെത്താനാണ് സാധ്യത. ഡിസംബർ അഞ്ചിന് ഒഡിഷയിലെ പുരി തീര​െത്തത്തും. തുടർന്ന് ഒഡിഷ, പശ്ചിമബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് നിലവിൽ കേരളത്തിൽ ഭീഷണി ഉയർത്തില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.