കാൽനടപോലും കഴിയാതെ ഞാറയിൽകോണം-തെങ്ങുവിള-കുടവൂർ റോഡ്​

കിളിമാനൂർ: നൂറുകണക്കിന് ജനങ്ങൾക്ക് കാൽനടപോലും കഴിയാനാകാതെ ഗ്രാമീണപാത തകർന്നിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ. നാവായിക്കുളം പഞ്ചായത്തിലെ എട്ടാം വാർഡിൽപെട്ട ഞാറയിൽകോണം- തെങ്ങുവിള-കുടവൂർ റോഡാണ് മഴക്കെടുതിയിൽ പൊട്ടിത്തകർന്നത്. ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. മഴക്കാലത്ത് ഓട്ടോറിക്ഷകൾ പോലും ഈ ഭാഗത്തേക്ക് വരാറില്ലത്രേ. റോഡി​ൻെറ തുടക്കത്തിൽ കുറച്ചുഭാഗം മാത്രമാണ് ടാർ ചെയ്തത്. റോഡ് പൂർണമായും ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസി കളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.