വെള്ളായണി: വെള്ളായണി കായലിൻെറ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് കായലിൻെറ വിസ്തൃതി വർധിപ്പിക്കണമെന്നും സി.പി.എം നേമം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കരമന-കളിയിക്കാവിള മൂന്നാംഘട്ട വികസനം അടിയന്തരമായി പൂർത്തിയാക്കുക, തേമ്പാമുട്ടം റെയിൽവേ മേൽപാലം നിർമിക്കുക, നടുക്കാട് മാർക്കറ്റ് പുനർനിർമാണം അടിയന്തരമായി പൂർത്തിയാക്കുക, പാപ്പനംകോട് സെൻട്രൽ വർക്സിൽ ബസ് ബോഡി നിർമാണം പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. വി.ജെ. തങ്കപ്പൻ നഗറിൽ (രാജസൂയം ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി. ശിവൻകുട്ടി, ജില്ലാ സെക്രേട്ടറിയറ്റ് അംഗങ്ങളായ സി. ജയൻ ബാബു, സി. അജയകുമാർ, ബി.പി. മുരളി, ആർ. രാമു, ജില്ല കമ്മിറ്റി അംഗങ്ങളായ തിരുവല്ലം ശിവരാജൻ, എം.എം. ബഷീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.