ആറ്റിങ്ങൽ: മലിനജലം പൊതുനിരത്തിലേക്ക് ഒഴുക്കിവിട്ട മത്സ്യലോറി നഗരസഭ പിടിച്ചെടുത്തു. ആലംകോട് മത്സ്യച്ചന്തക്ക് സമീപം നിർത്തിയിട്ടിരുന്ന ജി.എ 10 ടി 0281 രജിസ്ട്രേഷൻ നമ്പരുള്ള വാഹനമാണ് നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. വാഹനം റോഡിൽ പാർക്ക് ചെയ്ത് വാഹനത്തിലെ മലിനജലം പൊതുനിരത്തിൽ ഒഴുക്കിവിടുകയായിരുന്നു. പരാതി ലഭിച്ചതിനെതുടർന്ന് ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാറിൻെറ നേതൃത്വത്തിലുള്ള സ്ക്വാഡ് സ്ഥലത്തെത്തി പൊലീസിൻെറ സഹായത്തോടെ മത്സ്യം ഉൾെപ്പടെ വാഹനം പിടിച്ചെടുത്തു. നഗരസഭ മാർക്കറ്റിനുള്ളിൽ മത്സ്യം കയറ്റിറക്ക് നടത്തുന്നതിന് മാത്രമെ നിയമപരമായി കച്ചവടക്കാർക്ക് അനുമതി നൽകിയിട്ടുള്ളൂ. അത്തരത്തിൽ വാഹനങ്ങളിൽനിന്ന് ഒഴുക്കിവിടുന്ന മലിനജലം ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. പിടിച്ചെടുത്ത വാഹനത്തിന് 25000 രൂപ പിഴ ചുമത്തി. നിരവധി വാഹനങ്ങൾ ഇത്തരത്തിൽ മാർക്കറ്റിന് പുറത്ത് നിർത്തിയിട്ട് മലിനജലം ഒഴുക്കിവിടുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വ്യാപകമായി പരിശോധനകൾ നടത്തി ചട്ടലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി എസ്. വിശ്വനാഥൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.