വ്രതം നോറ്റോളൂ; പക്ഷേ, അലവൻസ് റദ്ദാക്കും

*ശബരിമല വ്രതത്തിനായി താടി വളർത്തിയ അഗ്​നിരക്ഷ സേനാംഗത്തി​ൻെറ അലവൻസ് റദ്ദാക്കി തൃശൂർ: ശബരിമല തീർഥാടനത്തിനായി വ്രതം നോൽക്കുന്നതി​ൻെറ ഭാഗമായി താടി വളർത്തിയതിന് സേനാംഗത്തി​ൻെറ സ്പെഷൽ അലവൻസ് റദ്ദാക്കി അഗ്​നിരക്ഷ സേന. ഷൊർണൂർ അഗ്​നിരക്ഷ നിലയത്തിലെ ജീവനക്കാരൻ ആർ. ദിലീപ് കഴിഞ്ഞ മാസം 16ന് താടി വളർത്തുന്നതിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ അനുമതി നൽകിയതിനൊപ്പമാണ്​ താടി വളർത്തുന്ന കാലയളവിൽ ദിലീപി‍ൻെറ സ്മാർട്ട് അലവൻസ് ഉൾപ്പെടെ സ്പെഷൽ അലവൻസ് റദ്ദ്​ ചെയ്യുമെന്ന്​ നിർദേശിച്ച് ജില്ല ഫയർ ഓഫിസർ ഉത്തരവ് നൽകിയത്. ഈ മാസം ഒന്ന് മുതൽ 31 വരെ ഒരുമാസത്തെ അലവൻസാണ് പാലക്കാട് ജില്ല ഫയർ ഓഫിസർ റദ്ദ് ചെയ്തത്. ദിവസ വേതനത്തിലെ 600 രൂപ റദ്ദാക്കിയതിനാൽ 170 രൂപ മാത്രമാണ് ബാക്കി ലഭിക്കുക. പൊലീസ്, ഫയർഫോഴ്സ്, എക്സൈസ്, ഫോറസ്​റ്റ്​, റവന്യൂ വകുപ്പുകളിലെ ജീവനക്കാർ അനുമതി വാങ്ങി താടി വളർത്തി വ്രതം അനുഷ്ഠിക്കാറുണ്ടെങ്കിലും ഇതി‍ൻെറ പേരിൽ ശമ്പളത്തിൽനിന്ന്​ അലവൻസുകൾ വെട്ടിക്കുറക്കാറില്ല. ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സേനക്കുള്ളിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.