ഇ-ശ്രം കാർഡുകൾ വിതരണം ചെയ്തു

ചിത്രം നേമം: അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനായുള്ള ഇ-ശ്രം കാർഡി​ൻെറ പള്ളിച്ചൽ പഞ്ചായത്തുതല വിതരണ ഉദ്ഘാടനം മുക്കംപാലമൂട് പബ്ലിക് ലൈബ്രറി ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് ടി. മല്ലിക വാർഡ് അംഗം എസ്. സരിതക്ക്​ നൽകി നിർവഹിച്ചു. പഞ്ചായത്തിലെ 23 വാർഡുകളിലാണ് ഇ-ശ്രം കാർഡ് വിതരണം നടപ്പാക്കുന്നത്. വ്യാഴാഴ്ച 50ഓളം പേരാണ് കാർഡുകൾ കൈപ്പറ്റിയത്. പുന്നമൂട് അക്ഷയ കേന്ദ്രം ജീവനക്കാർ പൊതുജനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.