വനിതകള്‍ക്കായുള്ള മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി യു.എസ്.ടി

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടി തുടര്‍ച്ചയായി മൂന്നാം തവണയും സ്ത്രീകള്‍ക്കുള്ള നൂറ്​ മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി തെര​െഞ്ഞടുക്കപ്പെട്ടു. ലിംഗപരമായ വൈവിധ്യം, സമത്വം, മതിയായ ഉള്‍പ്പെടുത്തല്‍ എന്നീ കാര്യങ്ങളിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് യു.എസ്.ടിയെ ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്. ജോലിസ്ഥലത്ത് മതിയായ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്കായുള്ള 'എക്‌സംപ്ലര്‍ ഓഫ് ഇന്‍ക്ലൂഷന്‍' അംഗീകാരവും യു.എസ്.ടിക്കാണ്. രാജ്യത്തെ പ്രമുഖ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ അവതാറും അമേരിക്കയില്‍ ഇതേ മേഖലയിലെ സജീവ സാന്നിധ്യമായ സെറാമൗണ്ടും ചേര്‍ന്നാണ് യു.എസ്​.ടിക്ക് ഈ പുരസ്‌കാരം നല്‍കിയത്. തുടര്‍ച്ചായി ആറാം തവണയാണ് ഇരുവരും സംയുക്തമായി രാജ്യത്തെ വനിതകള്‍ക്കായുള്ള മികച്ച തൊഴിലിടത്തിനായി അംഗീകാരം നല്‍കുന്നത്. ബെസ്​റ്റ്​ കമ്പനീസ് ഫോര്‍ വിമന്‍ ഇന്‍ ഇന്ത്യ (ബി.സി.ഡബ്ല്യു.ഐ) എന്ന ഈ മത്സരത്തില്‍ ലോകമെമ്പാടുമുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 330 ലധികം കമ്പനികള്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.