അരിവില കുതിച്ചുയർന്നു

മട്ട വടിക്ക്​ 50 കാട്ടാക്കട: സംസ്ഥാനത്ത് അരി വില കുത്തനെ കൂടി. 30-35 രൂപ നിരക്കില്‍ വിലയുണ്ടായിരുന്ന മട്ട വടി അരി വില അമ്പതിലെത്തി. മലയാളികള്‍ കൂടുതലായും ഉപയോഗിക്കുന്ന മട്ട വടിക്കാണ്​ കുത്തനെ വിലകൂടിയത്. കഴിഞ്ഞ ആഴ്ച 38 രൂപയായിരുന്ന അരി ഇപ്പോള്‍ മൊത്തവില 49 രൂപയിലെത്തി. റേഷന്‍കടകള്‍ വഴി വിതരണം ചെയ്തിരുന്ന മട്ട അരിവിതരണം താളം തെറ്റിയിരുന്നു. വര്‍ഷങ്ങളായി റേഷന്‍കടകള്‍ വഴി മട്ടഅരിവിരണം ഉണ്ടായിരുന്നത് കാരണം പൊതുവിപണിയിലും വില ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ഏതാനും മാസങ്ങളായി മട്ട അരിവിതരണത്തില്‍ കുറവുവന്നിരുന്നു. കര്‍ണാടകയില്‍ നിര്‍ത്താതെയുള്ള മഴകാരണം നെല്‍പാടങ്ങള്‍ നശിച്ചതുകാരണം നെല്ല് വരവ് കുറഞ്ഞതാണ് മട്ടവടിക്ക്​ പൊടുന്നനെ വിലകയറിയതെന്ന് പ്രമുഖ അരിവ്യാപാരികള്‍ പറയുന്നു. പച്ചക്കറിക്ക്​ പിന്നാലെ അരിവിലയും കുതിച്ചതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.