ചായ്‌ക്കോട്ടുകോണത്ത് നിരവധി പേര്‍ക്ക്​ നായുടെ കടിയേറ്റു

വെള്ളറട: ചായ്‌ക്കോട്ടുകോണത്ത് വിദ്യാർഥിനിയടക്കം നിരവധിപേർക്ക്​ നായുടെ കടിയേറ്റു. സന്തോഷ് ഭവനില്‍ സഞ്ജനയെ (10) ഇന്നലെ നായയുടെ കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചായ്‌ക്കോട്ടുകോണത്ത്​ സ്ഥിരതാമസമാക്കിയിട്ടുള്ള ഗുജറാത്ത് സ്വദേശികളുടെ നായ്ക്കളാണ് നിരവധിപേരെ കടിച്ചത്​. നഗരസഭക്കും നെയ്യാറ്റിന്‍കര ഡിവൈ.എസ്​.പിക്കും മാരായമുട്ടം ​െപാലീസിനും നാട്ടുകാർ പരാതി നല്‍കി. പത്തോളം പേര്‍ നായുടെ കടിയേറ്റ് ചികിത്സയിലാണ്. ഗുജറാത്തി സ്വദേശികള്‍ സ്വദേശത്തേക്ക് പോയ സമയത്താണ് നായ തുടലുപൊട്ടിച്ച് ജനങ്ങളെ ക്രൂരമായ രീതിയില്‍ കടിച്ച്​ പരിക്കേല്‍പ്പിച്ചത്. പത്തുവയസ്സുകാരിയായ സഞ്ജനക്കേറ്റ പരിക്ക്​ ഗുരുതരമാണ്. നായെ പിടികൂടാന്‍ നഗരസഭ നടപടിയെടുക്കണമെന്ന് വാര്‍ഡ് മെംബര്‍ സജു ആവശ്യപ്പെട്ടു. ചിത്രം. നായുടെ കടിയേറ്റ സഞ്ജന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.