നെടുമങ്ങാട് ഗേൾസ്‌ സ്കൂളിന് മുന്നിലെ നടപ്പാതയിൽ അനധികൃത വാഹന പാർക്കിങ്​

നെടുമങ്ങാട്: റോഡിന് വീതി കൂട്ടി നടപ്പാത നിർമിച്ചത് വാഹന പാർക്കിങ്ങിന്. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനും ബോയ്സ് യു.പി സ്കൂളിനും മുന്നിലൂടെ കടന്നുപോകുന്ന പ്രധാന റോഡിൽ നിർമിച്ച നടപ്പാതയാണ് നിർമാണം പൂർത്തിയായ ഉടനെ വാഹന പാർക്കിംഗിനായി കൈയേറിയത്. ഇവിടെയുള്ള വാഹന പാർക്കിങ്​ കാരണം ഗതാഗതവും കാൽനടയും ബുദ്ധിമുട്ടുണ്ടാക്കുന്നു. അടുത്തിടെയാണ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ നിന്നും സ്ഥലമെടുത്ത് ബോയ്സ് യു.പി സ്കൂൾ വരെ വീതി കൂട്ടി പൊതുമരാമത്ത്​ വകുപ്പ് നടപ്പാത നിർമിച്ചത്. ഇൻറർലോക്കിട്ട് നിർമിച്ച നടപ്പാത നിർമാണം കഴിഞ്ഞ ഉടനെ വാഹന പാർക്കിങ്ങിനായി മാറ്റുകയായിരുന്നു. ഇപ്പോൾ വിദ്യാർഥികളും മറ്റ് യാത്രക്കാരും നടപ്പാത ഉപയോഗിക്കാനാകാതെ തിരക്കേറിയ റോഡിൽ കൂടി നടക്കേണ്ട അവസ്ഥയിലാണ്. വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് റോഡിന് ഇരുവശവും പാർക്ക് ചെയ്ത് തടസ്സമുണ്ടാക്കുന്നത്. ഇൗ റോഡിൽ നിന്നും ഗേൾസ് സ്കൂളിലേക്ക്​ പോകുന്ന ഇടറോഡിലും വാഹനങ്ങളുടെ പാർക്കിങ്ങുണ്ട്. മൂവായിരത്തോളം വിദ്യാർഥികളാണ് ഗേൾസ് സ്കൂളിലും ബോയ്സ് യു.പി സ്കൂളിലുമായി നിത്യേന വന്നുപോകുന്നത്. സ്കൂൾ വിടുന്ന സമയം നടന്നുപോകാൻ കഴിയാതെ വിദ്യാർഥികൾ ബുദ്ധിമുട്ടുേമ്പാൾ തിരക്കുകാരണം വാഹന ഗതാഗതവും തടസ്സപ്പെടുന്നു. ഇൗ അനധികൃത പാർക്കിങ്ങിന്​ മുന്നിലാണ് നഗരസഭയുടെ വാഹന പാർക്കിങ്​ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്. പാർക്കിങ്​ ഫീസ് നൽകുന്നത്​​ മടിച്ചാണ്​ റോഡിൽ തന്നെ പാർക്ക്​ ചെയ്യുന്നത്​. ഫോേട്ടാ: നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്​ മുന്നിലെ റോഡിലെ നടപ്പാത കൈയേറി നടത്തുന്ന വാഹന പാർക്കിങ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.