മന്ത്രിയുടെ രാജി; യുവമോർച്ച പ്രതിഷേധ മാർച്ച്‌ നടത്തി

തിരുവനന്തപുരം: സർവകലാശാല വി.സി നിയമന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവി​ൻെറ രാജി ആവശ്യപ്പെട്ട്​ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യുവമോർച്ച പന്തം കൊളുത്തി പ്രതിഷേധ മാർച്ച്‌ നടത്തി. മന്ത്രിയെ തലസ്ഥാന നഗരിയിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യുവമോർച്ച ജില്ല പ്രസിഡ​ൻറ‌ ആർ. സജിത്ത് പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആശാനാഥ്, അഭിജിത്, വലിയവിള ആനന്ദ്, കുളങ്ങരകോണം കിരൺ, നെടുമങ്ങാട് വിൻജിത്ത്, രാമേശ്വരം ഹരി, കവിത സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി. photo file name: IMG-20211214-WA0692-01.jpg IMG-20211214-WA0701-01.jpg IMG-20211214-WA0688-01.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.