മുതലപ്പൊഴിയിലെ ഡ്രഡ്ജിങ്​ നടപടി വേഗത്തിലാക്കണമെന്ന്​ ന്യൂനപക്ഷ കമീഷൻ

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ലെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​ത്തേ​ണ്ട ഡ്ര​ഡ്​​ജി​ങ്​ ജോ​ലി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​ത്തി തു​ട​ർ​പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്.

മു​ത​ല​പ്പൊ​ഴി അ​പ​ക​ട പ​ര​മ്പ​ര​യെ തു​ട​ർ​ന്ന് ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. ഡ്ര​ഡ്ജി​ങ്​ ​​ജോ​ലി​ക​ളു​ടെ എ​സ്റ്റി​മേ​റ്റി​ന് അ​ദാ​നി പോ​ർ​ട്ട്‌​സ് അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന തെ​ളി​വെ​ടു​പ്പി​ൽ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പ് ക​മീ​ഷ​​നെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന്​ ക​മീ​ഷ​ൻ നി​ർ​ദേ​ശ പ്ര​കാ​രം ഡ്ര​ഡ്ജി​ങ്​ ജോ​ലി​ക​ളു​ടെ എ​സ്റ്റി​മേ​റ്റി​ന് ഉ​ട​ൻ അം​ഗീ​കാ​രം ന​ൽ​കാ​മെ​ന്ന്​ അ​ദാ​നി പോ​ർ​ട്​​സ്​ ക​മീ​ഷ​ന്​ ഉ​റ​പ്പ്​ ന​ൽ​കി.

ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​ക്കി ജോ​ലി​ക​ൾ തു​ട​ങ്ങു​ന്ന മു​റ​ക്ക്​ എ​സ്റ്റി​മേ​റ്റ് തു​ക 2.05 കോ​ടി രൂ​പ ല​ഭ്യ​മാ​ക്കാ​മെ​ന്നും അ​ദാ​നി പോ​ർ​ട്ട്‌​സ് അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ടെ​ൻ​ഡ​ർ എ​ത്ര​യും വേ​ഗം ആ​രം​ഭി​ച്ച് പ്ര​വൃ​ത്തി​ക​ളെ സം​ബ​ന്ധി​ച്ച് ക​മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​ന് ക​മീ​ഷ​ൻ ​ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​എ. റ​ഷീ​ദ് നി​ർ​ദേ​ശം ന​ൽ​കി.

ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ പൊ​ന്നും​വി​ല ല​ഭ്യ​മാ​യി​ല്ലെ​ന്ന ക​ര​മ​ന മു​സ്​​ലിം ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ന്മേ​ൽ ഹ​ർ​ജി​ക​ക്ഷി​ക​ൾ ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ തി​രു​വ​ന​ന്ത​പു​രം റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സ​റോ​ട്​ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് എ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​ക്കു​ന്ന​തി​ന് സാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ട്​ അ​മ്പൂ​രി സ്വ​ദേ​ശി സ​മ​ർ​പ്പി​ച്ച പ​രാ​തി നി​യ​മാ​നു​സൃ​ത​മാ​യ ഇ​ള​വു​ക​ൾ അ​​നു​വ​ദി​ക്കാ​മെ​ന്ന ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​ർ​പ്പാ​ക്കി.

ജ​മാ അ​ത്ത് അം​ഗ​ത്വം മാ​റ്റു​ന്ന​തി​നാ​യി വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്നി​ല്ലെ​ന്ന തൊ​ളി​ക്കോ​ട് സ്വ​ദേ​ശി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ട​ൻ അ​നു​വ​ദി​ക്കാ​മെ​ന്ന് എ​തി​ർ​ക​ക്ഷി​ക​ൾ ക​മീ​ഷ​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ചു.

Tags:    
News Summary - The minority commission wants to speed up the dredging process in Muthalapozhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.