ദമ്പതികൾക്കിടയിലെ തർക്കങ്ങൾ കുട്ടികളിൽ മാനസികപ്രശ്നങ്ങളുണ്ടാക്കുന്നു -വനിത കമീഷൻ

തി​രു​വ​ന​ന്ത​പു​രം: ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വ​രു​ടെ കു​ട്ടി​ക​ളി​ൽ മാ​ന​സി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ന്ന​താ​യി വ​നി​ത ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​സ​തി​ദേ​വി. തൈ​ക്കാ​ട് പി.​ഡ​ബ്ല്യു.​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന ജി​ല്ല​ത​ല അ​ദാ​ല​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഈ ​കു​ട്ടി​ക​ളി​ൽ പ​ല​ർ​ക്കും കൗ​ൺ​സി​ലി​ങ്​ ആ​വ​ശ്യ​മാ​യി​വ​രു​ന്നു.

ഒ​രേ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​ർ ത​മ്മി​ൽ ഒ​രു ബ​ന്ധ​വു​മി​ല്ല. അ​ദാ​ല​ത്തി​ന് അ​വ​ർ വ​രു​ന്ന​ത് ഒ​രു വീ​ട്ടി​ൽ​നി​ന്നാ​ണ്. എ​ന്നാ​ൽ, വീ​ടി​നു​ള്ളി​ൽ ഉ​റ​ക്ക​വും പാ​ച​ക​വും വെ​വ്വേ​റെ​യും. അ​വ​രു​ടെ കു​ട്ടി​ക​ളി​ൽ ഇ​തു​ണ്ടാ​ക്കു​ന്ന മാ​ന​സി​കാ​ഘാ​തം വ​ലു​താ​ണ്. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ​യും ജീ​വി​ത​ത്തെ​യും കാ​ഴ്ച​പ്പാ​ടി​നെ​യും ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

ദ​മ്പ​തി​മാ​രു​ടെ വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ളും തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. വി​വാ​ഹ​മേ വേ​ണ്ട എ​ന്ന ചി​ന്ത​യി​ലേ​ക്കും അ​വ​ർ മാ​റി​പ്പോ​കു​ന്നു​ണ്ട്. നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ത്തി​നാ​യി ഭാ​ര്യ പ​രാ​തി​പ്പെ​ടു​മ്പോ​ൾ ആ ​നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഒ​ളി​വി​ൽ പോ​കു​ന്ന ഭ​ർ​ത്താ​ക്ക​ന്മാ​രു​മു​ള്ള​താ​യി ക​ണ്ടു​വ​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ട് കേ​സു​ക​ൾ അ​ദാ​ല​ത്തി​ന്റെ പ​രി​ഗ​ണ​ന​ക്ക്​ വ​ന്നു. ഈ ​കേ​സു​ക​ളി​ൽ പൊ​ലീ​സി​ന്റെ റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

ലി​വി​ങ് ടു​ഗ​ദ​റി​ന്‍റെ അ​ർ​ത്ഥം മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ് പ​ല​രും ഇ​ത്ത​രം ബ​ന്ധ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തെ​ന്ന് ചി​ല പ​രാ​തി​ക​ളി​ൽ​നി​ന്ന്​ മ​ന​സ്സി​ലാ​കു​ന്നു. സാ​ധാ​ര​ണ വി​വാ​ഹ​ബ​ന്ധം വേ​ർ​പി​രി​യു​ന്ന പോ​ലെ​യാ​ണ് ലി​വി​ങ് ടു​ഗ​ത​ർ ബ​ന്ധ​ങ്ങ​ളെ​യും സ്ത്രീ​ക​ൾ കാ​ണു​ന്ന​ത്. നി​യ​മ​ത്തെ​ക്കു​റി​ച്ച് പു​രു​ഷ​ന്മാ​ർ ബോ​ധ​വാ​ന്മാ​രു​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച സ്ത്രീ​ക​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ​രി​ഗ​ണി​ച്ച 300 പ​രാ​തി​ക​ളി​ൽ 64 എ​ണ്ണം പ​രി​ഹ​രി​ച്ചു. 18 പ​രാ​തി​ക​ളി​ൽ റി​പ്പോ​ർ​ട്ട് തേ​ടി. ആ​റ് പ​രാ​തി​ക​ൾ കൗ​ൺ​സി​ലി​ങ്ങി​ന് അ​യ​ച്ചു. 212 പ​രാ​തി​ക​ൾ തു​ട​ർ​ന്നും കേ​ൾ​ക്കാ​നാ​യി അ​ടു​ത്ത​മാ​സ​ത്തെ അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി. ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ൻ, വി.​ആ​ർ. മ​ഹി​ളാ​മ​ണി, അ​ഡ്വ. പി. ​കു​ഞ്ഞാ​യി​ഷ എ​ന്നി​വ​ർ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഡ​യ​റ​ക്ട​ർ ഷാ​ജി സു​ഗു​ണ​ൻ, സി.​ഐ ജോ​സ് കു​ര്യ​ൻ, എ​സ്.​ഐ മി​നു​മോ​ൾ, അ​ഭി​ഭാ​ഷ​ക​രാ​യ ര​ജി​ത റാ​ണി, അ​ഥീ​ന, അ​ശ്വ​തി, കൗ​ൺ​സി​ല​ർ സി​ബി എ​ന്നി​വ​രും അ​ദാ​ല​ത്തി​ൽ പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു.

Tags:    
News Summary - Kerala Women's Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.