തിരുവനന്തപുരം: സഫ്ദർ കലാവേദിയുടെ ആഭിമുഖ്യത്തിൽ സഫ്ദർ ഹാശ്മി അനുസ്മരണവും ഇരുപത്തി ആറാമത് വാർഷികാഘോഷവും സംഘടിപ്പിച്ചു.
കമലേശ്വരം എസ്.എൻ.എസ്.എസ് ലൈബ്രറി ഹാളിൽ ഡോ. സി.പി. അരവിന്ദാക്ഷന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം മുൻ ലളിതകല അക്കാദമി ചെയർമാൻ പ്രഫ. കാട്ടുർ നാരായണപിള്ള ഉദ്ഘാടനം ചെയ്തു.
അനുസ്മരണ പ്രഭാഷണം ഗ്രന്ഥശാല പ്രസിഡന്റ് ഡോ. എം.എസ് വിനയചന്ദ്രൻ നടത്തി. യോഗത്തിൽ സഫ്ദർ ഹാശ്മി കലോത്സവ വിജയികൾക്ക് പ്രൊഫ. കാട്ടൂർ നാരായണപിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വാർഡംഗം ഡി. സജുലാൽ, കലാവേദി പ്രസിഡന്റ് പൂന്തോപ്പിൽ പി. കൃഷ്ണൻ കുട്ടി നായർ, എ. ഷാഹുൽ ഹമീദ്, അഡ്വ. അരുൺ കുമാർ, മണികണ്ഠൻ എം, അബ്ദുൽ അവ്വൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബി. നിയാസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.